Latest NewsIndiaNewsBusiness

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഈ മാസം നിക്ഷേപിച്ചത് കോടികൾ

ഈ മാസം നിക്ഷേപകർ പ്രധാനമായും ഇന്ത്യൻ കടപ്പത്ര വിപണിയിലാണ് നിക്ഷേപം നടത്തിയത്

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർദ്ധനവ്. ഇന്ത്യൻ ഓഹരികൾ വൻ തോതിലാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മാസം മുതൽ 2022 ജൂൺ മാസം വരെ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ ഗണ്യമായ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് വിദേശ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

കണക്കുകൾ പ്രകാരം, ഒക്ടോബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2.46 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത്. എന്നാൽ, ഈ വർഷം ജൂലൈ മാസത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഈ മാസം ഇതുവരെ 44,481 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ഈ മാസം നിക്ഷേപകർ പ്രധാനമായും ഇന്ത്യൻ കടപ്പത്ര വിപണിയിലാണ് നിക്ഷേപം നടത്തിയത്. 1,673 കോടി രൂപയുടെ നിക്ഷേപമാണ് കടപ്പത്ര വിപണിയിൽ ഉണ്ടായിട്ടുള്ളത്.

Also Read: മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button