Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

Read Also: ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ആഭ്യന്തരവകുപ്പ് പരാജമാണെന്നും പിണറായി വിജയന്‍ വകുപ്പിന്റെ ചുമതല ഒഴിയണമെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിമര്‍ശനം.

കരിമണല്‍ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സല്‍ ഗ്ലാസ് പൂട്ടല്‍, കയര്‍ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന്റെ ഇടപെടല്‍ പോരായെന്ന വിമര്‍ശമനവും ഉയര്‍ന്നു. ടി.വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button