KeralaLatest NewsNews

അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! കുറിപ്പുമായി അശ്വതി ശ്രീകാന്ത്

നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്

അവതാരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് തന്റെ വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. തന്റെ മനോഹരമായ പത്ത് വിവാഹവര്‍ഷത്തെ പറ്റിയാണ് ഇപ്പോള്‍ അശ്വതിയുടെ കുറിപ്പ്. ചിലപ്പോള്‍ കടലുപോലെയും ചിലപ്പോള്‍ ഒരു തുള്ളി പോലെയുമാണ് വിവാഹജീവിതം അനുഭവപ്പെട്ടതെന്ന് അശ്വതി പറയുന്നു.

read also: കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാൻ ഇഞ്ചിയും നാരങ്ങയും തേനും ഇങ്ങനെ കഴിയ്ക്കൂ

‘ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്’- അശ്വതി കുറിച്ചു.

നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. അശ്വതിയുടെ കുറിപ്പിനു താഴെ ആശംസകളുമായി ആരാധകരുമെത്തി.

shortlink

Post Your Comments


Back to top button