തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്റ്റംബർ 26നു രാവിലെ 10.30നായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഷാർജ ഭരണാധികാരികളുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യു.എ.ഇ കോൺസൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെഡിസെപ്: ചികിത്സാ ആനുകൂല്യം നിഷേധിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം
എന്നാൽ, മുഖ്യമന്ത്രിയുടെ കുടുംബവുമായി ഷാർജ ഭരണാധികാരി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തെയും മുൻകൂട്ടി അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ പ്രസ്തുത കൂടിക്കാഴ്ചക്ക് അനുമതി നൽകിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Post Your Comments