Latest NewsKeralaNewsInternationalGulf

ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസ്: നോർക്ക റൂട്ട്സ് വഴി പരിശീലനം

തിരുവനന്തപുരം: വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് മുഖേന നോർക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ നഴ്സിംഗ് മേഖലകളിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE) മുഖാന്തിരമാണ് നോർക്ക റൂട്ട്സ് പരിശീലനം നൽകുക.

Read Also: ‘ജനങ്ങള്‍ക്ക് നികുതി കൂട്ടുക, മിത്രങ്ങള്‍ക്ക് നികുതി കുറയ്ക്കുക’: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ

ബിഎസ്‌സി നഴ്സിംഗും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്സിംഗ് രംഗത്ത് കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്കും നോർക്ക റൂട്ട്സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പരിശീലനം. കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്ക് പരിശീലനം സൗജന്യമാണ്.

താൽപര്യമുള്ളവർ 2022 ഓഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്‌സൈറ്റിൽ
നല്കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800-425-3939 ൽ ബന്ധപ്പെടാവുന്നതാണ്.

Read Also: വിരാട് കോഹ്ലി ലോകോത്തര താരമാണ്, അദ്ദേഹത്തെ നിസാരമായി കാണരുത്: പാകിസ്ഥാന് മുന്നറിയിപ്പുമായി യാസിര്‍ ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button