Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

യുവാവിന്റെ സ്വകാര്യ ഭാഗത്ത് കൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി: പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

ബെർഹാംപൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ യുവാവിന്റെ സ്വകാര്യ ഭാഗത്ത് കൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. പുറത്തെടുത്തത് പത്ത് ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ. ബെർഹാംപൂർ നഗരത്തിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിനെ സ്കാനിംഗ് ചെയ്തപ്പോൾ സ്റ്റീൽ ഗ്ലാസ് കുടലിൽ ആണെന്ന് കണ്ടെത്തി. പിന്നീട് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ സ്റ്റീൽ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഇയാളുടെ സുഹൃത്തുക്കൾ മലദ്വാരം വഴി ഗ്ലാസ് കയറ്റുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്ന കൃഷ്‌ണ റൗട്ട് (45) എന്നയാൾക്കാണ് ദാരുണാനുഭവം. 10 ദിവസം മുമ്പ് സുഹൃത്തുക്കളുമായി ഒരു പാർട്ടി നടത്തുകയായിരുന്നു. പാർട്ടിക്കിടെ, മദ്യലഹരിയിലായിരുന്ന ഇയാളുടെ സുഹൃത്തുക്കൾ മലദ്വാരം വഴി ഒരു സ്റ്റീൽ ഗ്ലാസ് കയറ്റി. അടുത്ത ദിവസം മുതൽ റൗട്ടിന്റെ താഴത്തെ കുടലിൽ വേദന അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും ഇക്കാര്യം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നില്ല. വേദന അസഹനീയമായതോടെ അദ്ദേഹം സൂറത്ത് വിട്ട് ഗഞ്ചാമിലെ ഗ്രാമത്തിലേക്ക് മടങ്ങി.

തന്റെ ഗ്രാമത്തിൽ എത്തിയപ്പോൾ വയറു വീർക്കുകയും മലമൂത്ര വിസർജനം നടത്താൻ കഴിയാതെ വരികയും ചെയ്തു. കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം റൗട്ട് എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. എക്സ്-റേ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എക്‌സ്‌റേ റിപ്പോർട്ടിൽ അവന്റെ കുടലിനുള്ളിൽ ഒരു ഗ്ലാസ് കണ്ടെത്തി. ആദ്യം മലാശയത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാനാണ് ഡോക്ടർ ശ്രമിച്ചത്. പക്ഷെ, ഇത് പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയിലെ സർജറി വിഭാഗം മേധാവി പ്രൊഫ.ചരൺ പാണ്ഡയുടെ ഉപദേശപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ സഞ്ജിത് കുമാർ നായക്, ഡോ.സുബ്രത് ബറാൽ, ഡോ.സത്യസ്വരൂപ്, ഡോ.പ്രതിഭ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അവർ കുടൽ മുറിച്ച് സ്റ്റീൽ ഗ്ലാസ് വീണ്ടെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button