News

‘പുതിയ തുടക്കം’: അമ്മയായ സന്തോഷം പങ്കുവച്ച് സോനം കപൂർ

മുംബൈ: പൊന്നോമനയെ വരവേറ്റ് ബോളിവുഡ് നടി സോനം കപൂർ. ആൺകുഞ്ഞിനാണ് താരം ജന്മം നൽകിയത്. സോനം തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽ മീ‍ഡിയ വഴി ആരാധകരേയും പ്രിയപ്പെട്ടവരേയും അറിയിച്ചത്. ‘20.08.2022ന് ഞങ്ങൾ ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞിനെ വരവേറ്റു. തുറന്ന ഹൃദയത്തോടെ തലകുനിച്ചുകൊണ്ട് ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കും ഞങ്ങളെ ഈ യാത്രയിൽ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു.

ഇത് വെറുമൊരു തുടക്കം മാത്രം. ഞങ്ങൾ‌ക്കറിയാം ഇനിയങ്ങോട്ട് ജീവിതം എന്നേക്കുമായി മാറിയെന്ന്’, സോനം സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘ജനങ്ങള്‍ക്ക് നികുതി കൂട്ടുക, മിത്രങ്ങള്‍ക്ക് നികുതി കുറയ്ക്കുക’: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ

2008ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം നടന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഈ വർഷം മാർച്ചിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങൾ അച്ഛനമ്മമാരാവാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആനന്ദും സോനം കപൂറും ആരാധകരെ അറിയിച്ചത്.

​ഗർഭകാലം മുഴുവൻ ഭർത്താവിനൊപ്പം ലണ്ടനിലാണ് സോനം കപൂർ ചിലവഴിച്ചത്. പ്രസവ തിയതി അടുത്ത സമയത്താണ് താരം തിരികെ ഇന്ത്യയിലെത്തിയത്. ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് പറഞ്ഞ സോനത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് എറെ ശ്രദ്ധനേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button