KeralaLatest NewsNews

‘വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും, വധു ആരതി പൊടി’: ഒടുവിൽ പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയായിരുന്ന റിയാസിനെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ഷോയിലെ വിജയി ദിൽഷ ആണെങ്കിലും ആരാധകർ ഏറെയുള്ളത് റോബിൻ രാധാകൃഷ്ണനാണ്. സ്വീകരണങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തിരക്കാണ് റോബിന്. കൂടാതെ റോബിൻ നായകനായി ഒരു ചിത്രവും വില്ലനായ ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, തന്റെ വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ.

ഫാഷൻ ഡിസൈനറും മോഡലുമായ ആരതിയാണ് വധു. കഴിഞ്ഞദിവസം ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് തന്റെ ഭാവി വധുവിനെ കുറിച്ചും എപ്പോഴാണ് വിവാഹം എന്നും റോബിൻ വെളിപ്പെടുത്തിയത്. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ, വധു ആരതി പൊടി ആണെന്നും വ്യക്തമാക്കി. വിവാഹനിശ്ചയം നടത്തിയിട്ടില്ലെങ്കിലും വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു എന്നാണ് റോബിൻ പറയുന്നത്. തനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിക്കാനും റോബിൻ പറയുന്നുണ്ട്.

‘പലരും പറയുന്നുണ്ടായിരുന്നു എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന്. എന്നാൽ, ഇതുവരെയും എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷേ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. വധു ആരതി പൊടി ആണ്’, റോബിൻ പറഞ്ഞു. നടിയും മോഡലും ഡിസൈനറും ആണ് ആരതി. ഇരുവരുടെയും വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button