KeralaLatest NewsNews

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്: കേന്ദ്ര കാലാവസ്ഥ വകുപ്പ്

24ന് കന്യാകുമാരി തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Read Also: കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കു നേ​രെ ദേ​ഹോ​പ​ദ്ര​വ ശ്ര​മം : യു​വാ​വ് പിടിയിൽ

‘ഓഗസ്റ്റ് 23 വരെ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 24ന് കന്യാകുമാരി തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുത്’- ജില്ലാ കളക്ടർ ജറോമിക് ജോർജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button