KeralaLatest NewsNews

പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹര്‍ജി പ്രാഥമികമായി പരിഗണിച്ചാണ് നിയമന നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍ രണ്ടാം റാങ്കുകാരൻ ആരോപിച്ചിരുന്നു.

അതേസമയം, പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ സർവകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് ഗവർണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി.സിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വി.സിക്ക് ഷോ കോസ് നോട്ടീസ് നൽകിയ ശേഷം നടപടിയെന്നതിനാണ് നീക്കം. വി.സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാൻ സിന്‍റിക്കേറ്റ് വി.സിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. ഇതിനിടെയാണ് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയയുടെ ഹർജിയിൽ കോടതിയിൽ നിന്നും സ്റ്റേ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button