Latest NewsNewsIndia

താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക: ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ കർഷകരുടെ മഹാപഞ്ചായത്ത്

പകരം വേദി ഏതാണെന്ന് അറിയിച്ചതിന് ശേഷം തീരുമാനമെടുക്കാമെന്ന് കർഷകർ അറിയിച്ചു.

ന്യൂഡൽഹി: 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രാജ്യതലസ്ഥാനത്ത് മഹാപ‌ഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പ‌ഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ഡൽഹിയില്‍ സംഘടിക്കും. കൂടുതല്‍ കർഷകർ എത്തുന്നതിനാല്‍ മഹാപ‌ഞ്ചായത്തിന് ഡൽഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല.

കർഷക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിച്ചു. മഹാ പഞ്ചായത്ത് നടക്കാനിരിക്കുന്ന ജന്ദർ മന്ദറിലും പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സിങ്കു, ഗാസിപൂർ അതിർത്തികളിൽ വാഹനങ്ങളിൽ പൊലീസ് പരിശോധന ഉണ്ട്. ഇതിനിടെ, കർഷകരും ഡൽഹി പൊലീസും തമ്മിൽ ചർച്ച നടത്തി. ജന്ദർ മന്ദറിന് പകരം പ്രതിഷേധ സ്ഥലം തരാമെന്ന് പൊലീസ് അറിയിച്ചു . പകരം വേദി ഏതാണെന്ന് അറിയിച്ചതിന് ശേഷം തീരുമാനമെടുക്കാമെന്ന് കർഷകർ അറിയിച്ചു.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

അതേസമയം, താങ്ങുവില പഠിക്കാനായി സർക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കർഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുമ്പോഴാണ് സമിതി യോഗം ചേരുന്നത്. കർഷക സംഘടനകള്‍ സമിതിയെ ബഹിഷ്കരിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button