ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കിസാന്‍ മഹാപഞ്ചായത്ത് ഈക്കാര്യം പറഞ്ഞത്. സമരം നടത്തുന്നിടത്തായി ശ്മശാനം ഒരുക്കിയാലും ഡല്‍ഹി വിടില്ല. വിജയം കാണാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കുറച്ച് കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എത്ര കര്‍ഷകര്‍ സമര രംഗത്തുണ്ടെന്ന് അവര്‍ക്ക് ഇവിടെ വന്നാല്‍ കാണാം. നമ്മുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങട്ടെ, പാര്‍ലമെന്റില്‍ ഇരിക്കുന്ന ജന പ്രതിനിധികളുടെ ചെവികളില്‍ വരെ അത് എത്തണമെന്നും അദ്ദേഹം പറഞ്ഞു. 15 സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഉള്‍പ്പടെ പതിനായിരക്കണക്കിനു കര്‍ഷകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Post Your Comments