ഡൽഹി: രാജ്യത്ത് ഏറ്റവുമധികം മരുന്നു കഴിക്കുന്നത് കേരളീയരാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിലും തങ്ങളെ തോൽപ്പിക്കാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ.ഒരു മലയാളി ശരാശരി കഴിക്കുന്നത് പ്രതിവർഷം 2567 രൂപയുടെ മരുന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്ന സംസ്ഥാനം ബീഹാറാണ്.പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹിമാചൽ പ്രദേശ് യുപി എന്നീ സംസ്ഥാനങ്ങളും മരുന്ന് ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ്.
മലയാളി വാങ്ങുന്ന മരുന്നുകളിൽ 88.43 ശതമാനം ഡോക്ടർമാർ കുറിച്ചു നൽകുന്നതാണ്. എന്നാൽ, ബാക്കി സ്വയം ചികിത്സയുടെ ഭാഗമായി കുറിപ്പടിയില്ലാതെ വാങ്ങുന്നതാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സംസ്ഥാനങ്ങൾ മരുന്നിനായി ചെലവഴിക്കുന്ന തുകയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
Also read: 26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ആളോഹരി മരുന്നു ചെലവ്
കേരളം – 2567 രൂപ
ഹിമാചല്‍ പ്രദേശ് – 1700 രൂപ
ബംഗാള്‍ – 1499 രൂപ
ആന്ധ്രപ്രദേശ് – 1488 രൂപ
യുപി – 1118 രൂപ
പഞ്ചാബ് – 1224 രൂപ
ഗുജറാത്ത് – 590 രൂപ
കര്‍ണാടകം -510 രൂപ
ഉത്തരാഖണ്ഡ് – 411 രൂപ
ഛത്തീസ്ഗഡ് – 401 രൂപ
അസം – 386 രൂപ
ബിഹാര്‍ – 298 രൂപ
Post Your Comments