Latest NewsIndiaNews

‘എനിക്ക് ഒരു പുരുഷനേയും ആവശ്യമില്ല, 90% സ്ത്രീകളും വിവാഹ ശേഷം സന്തുഷ്ടരല്ല’: സ്വയം വിവാഹം കഴിച്ച് കനിഷ്ക സോണി

ന്യൂഡൽഹി: പവിത്ര റിഷ്ട എന്ന ടി.വി ഷോയിലൂടെ പ്രശസ്തയായ കനിഷ്‌ക സോണി അടുത്തിടെ താൻ വിവാഹിതയായതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. താൻ സ്വയം വിവാഹം കഴിച്ചു എന്നാണ് നടി പറയുന്നത്. കനിഷ്ക താൻ വിവാഹിതയായി എന്നുള്ള വാർത്ത പങ്കു വെച്ചതിന് താഴെ നിരവധി ആരാധകരാണ് വിവാഹം കഴിഞ്ഞ കാര്യം എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് ചോദിച്ചെത്തിയത്. ഇവർക്കുള്ള മറുപടിയെന്നോണമാണ് താൻ സ്വയം വിവാഹിതയായ കാര്യം താരം അറിയിച്ചത്.

‘എന്റെ സ്വയം വിവാഹ തീരുമാനത്തെക്കുറിച്ച് നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ യഥാർത്ഥത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്നു. വിവാഹം ലൈംഗികതയെക്കുറിച്ചല്ല. ഒരാൾ അന്വേഷിക്കുന്ന സ്നേഹത്തെയും സത്യസന്ധതയെയും കുറിച്ചാണ്. എനിക്ക് ആ വിശ്വാസം നഷ്ടപ്പെട്ടു. അതിനാൽ ഒരാളെ കണ്ടെത്താൻ പ്രയാസമുള്ളപ്പോൾ പുറംലോകത്ത് അന്വേഷിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് ജീവിക്കുകയും എന്നെത്തന്നെ സ്നേഹിക്കുകയും ചെയ്യുന്നതാണ് നല്ലത്’, നടി വ്യക്തമാക്കി.

തനിക്ക് ഒരു പുരുഷനെ ആവശ്യമില്ലെന്നും, 90% സ്ത്രീകളും വിവാഹ ശേഷം സന്തുഷ്ടരല്ലെന്നും താരം പറയുന്നു. ഗുജറാത്തിൽ നിന്നുള്ള വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളാണ് താനെന്നും, വിവാഹം എപ്പോഴും തന്റെ സ്വപ്നമായിരുന്നുവെന്നും കനിഷ്ക പറയുന്നു. ഇപ്പോൾ യു.എസിലാണുള്ളതെന്നും, കരിയറിൽ ശ്രദ്ധ കേന്ദ്രീകരികാണാന് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button