Latest NewsNewsInternational

താലിബാൻ അറിയാതെ രഹസ്യ ക്ലാസുകളിൽ പങ്കെടുത്ത് പെൺകുട്ടികൾ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തൽ വന്ന ശേഷം ഏറെ ബുദ്ധിമുട്ടുകളും വിവേചനവും അനുഭവിക്കുന്നത് സ്ത്രീകളാണ്. താലിബാൻ ഭരണം വന്നത് മുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വരെ മുടങ്ങിയിരിക്കുകയാണ്. എന്നാൽ, ഇവരിൽ ചിലർ താലിബാൻ അറിയാതെ രഹസ്യ സ്‌കൂളിൽ പോകുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം 7 ആം ക്ലാസിനു മുകളിലേക്കുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചതോടെയാണ്, കാബൂളിൽ ഭൂഗർഭ സ്‌കൂൾ ആരംഭിച്ചത്.

ജൂലൈയിലാണ് സബർബൻ കാബൂളിലെ ഭൂഗർഭ സ്‌കൂൾ ആരംഭിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി സാമൂധ്യ പ്രവർത്തകർ സ്ഥാപിച്ച 50-ലധികം സ്ഥാപനങ്ങളിൽ ഇന്നാണ് ഈ ഭൂഗർഭ സ്‌കൂൾ. 1996 മുതൽ 2001 വരെയുള്ള ഒന്നാം താലിബാൻ ഭരണകാലത്ത് നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന മുപ്പത് വയസ്സുള്ള ഒരു സ്ത്രീയും, ഈ അധ്യയന വർഷം എട്ടാം ക്ലാസ് ആരംഭിക്കേണ്ടിയിരുന്ന മകളും ഒരുമിച്ചാണ് രഹസ്യ സ്‌കൂളിൽ പഠനത്തിനായി പോകുന്നത്. വിവിധ പ്രായത്തിലുള്ള 26 സ്ത്രീകളാണ് ഈ രഹസ്യ ക്ലാസിലുള്ളത്.

വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരു മിഡ്‌വൈഫിന്റെ ഒന്നാം നിലയിലെ വീട്ടിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു പരവതാനി നിലത്ത് വിരിച്ച് അതിലാണ് കുട്ടികൾ പഠിക്കാനിരിക്കുന്നത്. അവർ ദാരി (പേർഷ്യൻ ലിപിയിൽ) വായിക്കാനും എഴുതാനും പഠിക്കുകയും ഗുണന പട്ടികകൾ മനഃപാഠമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് താലിബാൻ രാജ്യം ഭരിക്കാൻ തിരിച്ചെത്തിയതോടെ ദുരന്തമനുഭവിക്കുന്ന ആദ്യ വിഭാഗങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം മുതൽ അഫ്ഗാൻ സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും വെട്ടിക്കുറച്ച താലിബാന്റെ നിരവധി നിയന്ത്രണങ്ങൾക്കെതിരെ യു.എൻ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ വനിതാ ടെലിവിഷൻ ജേണലിസ്റ്റുകൾക്കും വസ്ത്രധാരണ കോഡുകൾ നിർദ്ദേശിച്ചു. 78 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുമ്പോൾ ഒരു പുരുഷ കുടുംബാംഗം സ്ത്രീയെ അനുഗമിക്കണമെന്ന നിർദ്ദേശവും വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button