YouthLatest NewsNewsWomenLife StyleHealth & Fitness

ആർത്തവ വേദന കുറയ്ക്കാൻ ഈ കാര്യങ്ങൾ പിന്തുടരുക

ആർത്തവത്തിന് തൊട്ടുമുമ്പും, ആർത്തവ കാലത്തും സ്ത്രീകൾക്ക് അവരുടെ അടിവയറ്റിൽ ഉണ്ടാകുന്ന വേദനയാണ് ആർത്തവ വേദന. ആർത്തവ കാലഘട്ടത്തിലെ ഏറ്റവും സാധാരണവും കഷ്ടത നിറഞ്ഞതുമായ അവസ്ഥയാണ് ഇത്. ആർത്തവ വേദന മിതമായതോ തീവ്രമായതോ ആകാം. സാധാരണയായി ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടായി ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഇത് സ്ഥിരമായി സംഭവിക്കുന്നു. പ്രായമാകുന്നതിന് അനുസരിച്ച്, അവർക്ക് സാധാരണയായി വേദന കുറയുകയും ചെയ്യും.

ആർത്തവ വേദന അകറ്റാൻ ഈ കാര്യങ്ങൾ പിന്തുടരുക;

യോഗ: ആർത്തവ സമയത്ത് ചെയ്യാവുന്ന ഒന്നാണ് യോഗ. എങ്കിലും ശരീരത്തിന് ആയാസമുണ്ടാക്കുന്ന തീവ്രമായ യോഗാഭ്യാസങ്ങൾ ഈ സമയത്ത് ഒഴിവാക്കണം. കോംപ്ലിമെന്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആർത്തവ വേദന കുറയ്ക്കാൻ യോഗ സഹായിക്കും.

ചായ ആരോഗ്യകരവും രുചികരവുമാക്കാൻ ഇവ ചേർക്കുക

ചൂട് നിലനിർത്തുക: ആർത്തവ സമയത്ത് വയറുവേദന ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ചൂട് നിലനിർത്തുക എന്നതാണ്. അടിവയറ്റിലെ ചൂട് നിലനിർത്താൻ ഇളം ചൂടുവെള്ളത്തിൽ മുക്കിവച്ച ഒരു തൂവാലയോ കോട്ടൺ തുണിയോ ഉപയോഗിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞത് 15 മിനിറ്റെങ്കിലും ചൂട് നിലനിർത്താൻ ശ്രമിക്കുക.

ചായ: പുതിന, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ ചേർത്ത ചായ കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button