കൊച്ചി: രാജ്യാന്തര തലത്തിൽ ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി കേരളം. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി. അയോട്ടിക് വാല്‍വ് ചുരുങ്ങിയതു മൂലം ഹൃദയാഘാതമുണ്ടായ പെരുമ്പാവൂര്‍ സ്വദേശിയായ അറുപത്തൊമ്പതുകാരനാണ് ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയില്‍ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ നൂതന ചികിത്സ രീതിയിലൂടെ ശസ്ത്രക്രിയ നടത്തുന്നത്.
ശ്രീചിത്ര ഉള്‍പ്പെടെയുള്ള അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് എന്ന ചികിത്സാ രീതിയുള്ളൂ. രോഗിയെ പൂര്‍ണ്ണമായും മയക്കാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്. കാലിലെ രക്തക്കുഴലില്‍ ചെറിയ മുറിവുണ്ടാക്കി കത്തീറ്റര്‍ കടത്തിവിട്ട് വാല്‍വ് മാറ്റിവെയ്ക്കുന്നതാണ് ചികിത്സാ രീതി. രണ്ട് ദിവസത്തിനകം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
കാര്‍ഡിയോളജി വാഭാഗത്തിലെ ഡോക്ടര്‍മാരായ ആശിഷ് കുമാര്‍, പോള്‍ തോമസ്, വിജോ ജോര്‍ജ്, ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍മാരായ ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ്, ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശീജിത് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കൂടാതെ, ജില്ലാ ആശുപത്രിയില്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഇരുപതിനായിരത്തോളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ എന്നിവ സൗജന്യമായി ചെയ്തു നല്‍കിയിട്ടുണ്ട്.
Post Your Comments