കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലകുന്നം ചെങ്ങാട്ടുപറമ്പിൽ അജിത് ജോബി (21), ചങ്ങനാശേരി പുഴവാത് പാരയിൽ വിഷ്ണു (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ മധ്യവയസ്കൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ നിയമവിരുദ്ധമായി പ്രതികളായ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇവർ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു.
Read Also : റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കി.
ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജു, എസ്ഐമാരായ എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments