UAELatest NewsNewsInternationalGulf

പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് നൽകി അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമങ്ങൾ സംബന്ധിച്ച് അബുദാബിയിലെ ഡ്രൈവർമാർ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: ‘പദവി രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ചുണയുണ്ടോ?’: ഗവർണറെ വെല്ലുവിളിച്ച് എസ്. സുദീപ്

ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, ബസ് സ്റ്റോപ്പുകളിൽ തങ്ങളുടെ വാഹനങ്ങൾ നിർത്തി യാത്രികരെ കയറ്റുന്നതും, ഇറക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കും പിഴ ലഭിക്കും. ഇത്തരം പ്രവർത്തനങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

മറ്റു വാഹനങ്ങൾ ബസ് സ്റ്റോപ്പുകളിൽ നിർത്തിയിടുന്നതിലൂടെ റോഡ് ഗതാഗതത്തിന് തടസം നേരിടേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ കാരണമാകാനിടയുണ്ട്.

Read Also: ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button