ദിസ്പൂർ: പരീക്ഷയിലെ കോപ്പിയടി തടയാൻ വേണ്ടി കടുംകൈ പ്രവർത്തിച്ച് ആസാം സർക്കാർ. സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷ നടക്കുന്ന ഇന്ന്, ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. ഗ്രേഡ് 3,4 വകുപ്പുകളിലേക്കുള്ള പരീക്ഷയാണ് ഇന്ന് നടക്കുന്നത്.
അടുത്തകാലത്ത് നടന്നതിൽ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പരീക്ഷയാണ് ആസമിൽ നടക്കുന്നത്. പരീക്ഷ നടക്കുന്ന ജില്ലകളിലെ മൊബൈലിൽ സേവനങ്ങൾ സർക്കാർ പൂർണമായി റദ്ദ് ചെയ്തിട്ടുണ്ട്. പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്നവർക്ക് പോലും മൊബൈൽ ഫോണുകൾ കൊണ്ടുവരാൻ അനുവാദമില്ല. ഓരോ ഹാളുകളിൽ നടക്കുന്ന പരീക്ഷയുടെയും വീഡിയോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും.
14 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി 144 പ്രഖ്യാപിക്കുക പോലും ആസാം ഭരണകൂടം ചെയ്തു കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 27,000 ഒഴിവുകളാണ് ഉള്ളത്.
Post Your Comments