സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം സോളാർ. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിച്ചത്. പ്രാഥമിക ഓഹരി വിൽപ്പനയിൽ 1,500 കോടി രൂപയുടെ പുതിയ ഓഹരികളും ഷെയർഹോൾഡർമാരുടെ 50 ലക്ഷം രൂപ വരെയുള്ള ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് നടക്കുക.
ഇക്വിറ്റി ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലുമാണ് ലിസ്റ്റ് ചെയ്യുന്നത്. കൂടാതെ, പബ്ലിക് ഇഷ്യൂവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിനെയും കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡിനെയുമാണ് നിയമിച്ചിട്ടുള്ളത്. ഐപിഒയിൽ നിന്നുള്ള വരുമാനം പ്രധാനമായും സോളാർ സെൽ, സോളാർ മൊഡ്യൂൾ നിർമ്മാണ കേന്ദ്രം എന്നിവ സ്ഥാപിക്കാനാണ് വിനിയോഗിക്കുക. 2,000 മെഗാവാട്ട് വാർഷിക ഉൽപ്പാദന ശേഷിയുള്ള സോളാർ സെൽ ആയിരിക്കും നിർമ്മിക്കുക.
Also Read: സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില, കാരണം ഇതാണ്
സോളാർ ഫോട്ടോ- വോൾട്ടായിക് മൊഡ്യൂൾ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് വിക്രം സോളാർ. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ എന്നീ സേവനങ്ങളാണ് പ്രധാനമായും ഉറപ്പുവരുത്തുന്നത്.
Post Your Comments