Latest NewsKeralaNews

സർക്കാർ ഒരു സ്‌കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് പറയുന്നില്ല: ലീഗ് നേതാക്കള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി

ജന്‍ഡര്‍ യൂണിഫോം ആണെങ്കിലും മിക്‌സഡ് സ്‌കൂളുകള്‍ ആണെങ്കിലും ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.

എറണാകുളം: ഒരു സ്‌കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് സർക്കാർ പറയുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നില്ലെന്നും ലിംഗ സമത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചില നേതാക്കളുടെ പ്രസ്താവനകള്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കും മകള്‍ക്കും തുല്യാവസരവും തുല്യ നീതിയും ലഭിക്കുന്നതില്‍ അവര്‍ എന്തുകൊണ്ടാണ് വിഷമിക്കുന്നതെന്നും ഈ പ്രസ്താവനകള്‍ക്ക് ശേഷം വീട്ടിലെത്തി സ്ത്രീകളോട് അഭിപ്രായം ചോദിക്കാന്‍ അവര്‍ തയ്യാറായാല്‍ ഈ പ്രസ്താവനകള്‍ അപ്പോള്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

‘ജന്‍ഡര്‍ യൂണിഫോം ആണെങ്കിലും മിക്‌സഡ് സ്‌കൂളുകള്‍ ആണെങ്കിലും ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ബന്ധവും ചെലുത്തുന്നില്ല. ഏതേലും ബോയ്‌സ് അല്ലെങ്കില്‍ ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് ആക്കണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ സ്വമേധയാ ഒരു തീരുമാനവുമായി ഒരു സ്‌കൂള്‍ രംഗത്ത് വന്നാല്‍, അതിന് പിടിഎയുടെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുവാദം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കില്ല’- മന്ത്രി പറഞ്ഞു.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

‘സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ വിജ്ഞാനം എല്ലാവര്‍ക്കും കരസ്ഥമാക്കാന്‍ കഴിയുന്ന കാലഘട്ടത്തില്‍, അതിനുള്ള അവസരം ഉള്ള കാലഘട്ടത്തില്‍ ഏറെ നാള്‍ ഒരു കൂട്ടരെയും തെറ്റിദ്ധരിപ്പിക്കാന്‍ ആകില്ല’- മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button