CricketLatest NewsNewsSports

കടുത്ത സമ്മര്‍ദ്ദമുള്ള മത്സരമാണ്, അനാവശ്യ പുകഴ്‌ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ല: രോഹിത് ശർമ്മ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടമാണ് ഇന്ത്യ-പാക് മത്സരം. ഇപ്പോഴിതാ, മത്സരത്തിന് മുന്നോടിയായി ടീമിലുള്ള സമ്മര്‍ദ്ദം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മത്സരത്തെ കുറിച്ച് അനാവശ്യ പുകഴ്‌ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ലെന്നും കടുത്ത സമ്മര്‍ദ്ദമുള്ള മത്സരമാണ് അവയെന്ന കാര്യത്തില്‍ സംശയമില്ലെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എല്ലാവരും കാണും. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരമാണ് അവയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ടീമില്‍ സാധാരണ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. മത്സരത്തെ കുറിച്ച് അനാവശ്യ പുകഴ്‌ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു മത്സരം മാത്രമാണ്. ഏതൊരു എതിരാളിയേയും പോലെ പാക് ടീമിനെ കണ്ടാല്‍ മതിയെന്ന് താരങ്ങളോട് ഞാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പറയേണ്ടത് ആവശ്യമാണ്’ രോഹിത് ശര്‍മ്മ സ്പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.

Read Also:- ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button