ഇടുക്കി: അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഹരി ആര്. വിശ്വനാഥനെതിരെയാണ് കേസെടുത്തത്. ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനാണ്.
Read Also : 26/11 പോലെ ആക്രമണം നടക്കും, 6 ഭീകരർ വരും: പാകിസ്ഥാനിൽ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ, അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments