Latest NewsIndia

‘ഒന്നിനെയും ഭയക്കുന്നില്ല’ :15 മണിക്കൂർ നീണ്ട സിബിഐ റെയ്ഡിന് ശേഷം പ്രതികരണവുമായി സിസോദിയ

ഡൽഹി: തന്റെ വസതിയിൽ നടന്ന സിബിഐ റെയ്ഡിന് ശേഷം പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താൻ ഒന്നിനെയും ഭയക്കുന്നില്ല എന്നായിരുന്നു സിസോദിയ പറഞ്ഞത്.

ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് സിസോദിയയുടെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
15 മണിക്കൂറോളം നീണ്ട റെയ്ഡാണ് വസതിയിലും മറ്റു 30 സ്ഥലങ്ങളിലുമായി നടന്നത്. വന്നു കയറിയ സിബിഐ ഉദ്യോഗസ്ഥർക്ക് സ്വാഗതം ആശംസിക്കുകയാണ് സിസോദിയ ചെയ്തത്.

Also read: നവദുര്‍ഗാ സ്തോത്രം

ഒരു മദ്യ വ്യാപാരി മനീഷ് സിസോദിയയുടെ അടുത്ത അനുയായിക്ക് ഒരു കോടി രൂപ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ് നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ, മറ്റു 14 പേരുടെ ഒപ്പം സിസോദിയയുടെ പേരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button