Latest NewsIndiaNews

‘പുത്തൻ കാറുകൾ മോഹിക്കേണ്ട’: ആർ.ജെ.ഡി മന്ത്രിമാർക്ക് ഉപദേശവുമായി തേജസ്വി യാദവ്

ജനങ്ങളോടും പാർട്ടി പ്രവർത്തകരോടുമുള്ള പെരുമാറ്റത്തിൽ അടിമുടി വിനയം നിറയണം.

പട്ന: ആർ.ജെ.ഡ‍ി മന്ത്രിമാർക്ക് സാരോപദേശവുമായി ഉപമുഖ്യമന്ത്രിയും നേതാവുമായ തേജസ്വി യാദവ്. ബിഹാറിൽ വീണ്ടും ‘ജംഗിൾ രാജ്’ എന്ന ബി.ജെ.പി വിമർശനങ്ങൾക്കും ആർ.ജെ.ഡിയുടെ നിയമ മന്ത്രി കാർത്തികേയ് സിങ്ങിനെതിരായ തട്ടിക്കൊണ്ടു പോകൽ കേസിലെ അറസ്റ്റ് വാറണ്ട് വിവാദങ്ങൾക്കിടെയാണ് ആർ.ജെ.ഡി മന്ത്രിമാർക്ക് തേജസ്വി യാദവ് നിർദ്ദേശം നൽകിയത്.

‘മന്ത്രിമാർ പുത്തൻ കാറുകൾ മോഹിക്കേണ്ട. സന്ദർശകരെ നമസ്തേയെന്നും അജാബ് എന്നും അഭിസംബോധന ചെയ്യണം. സ്വന്തം പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കണം. സന്ദർശകർക്കും പാർട്ടി പ്രവർത്തകർക്കും കാൽ തൊട്ടു വണങ്ങാൻ നിന്നു കൊടുക്കേണ്ട. സമ്മാനമായി പൂച്ചെണ്ടുകൾക്കു പകരം പുസ്തകമോ പേനയോ പ്രോത്സാഹിപ്പിക്കണം. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടുമുള്ള പെരുമാറ്റത്തിൽ അടിമുടി വിനയം നിറയണം. ജനസേവനത്തിനു ജാതി-മത പരിഗണന പാടില്ല. ദരിദ്രരെ സഹായിക്കുന്നതിനാകണം മുൻഗണന നൽകേണ്ടത്’- തേജസ്വി യാദവ് വ്യക്തമാക്കി.

Read Also: യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം ബൈ​ക്കി​ല്‍ പി​ടി​ച്ചു ക​യ​റ്റിക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

‘എല്ലാ വകുപ്പുതല പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കണം. മന്ത്രിമാർ അവരുടെ പദ്ധതികളും വികസന പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിടണം. അതിലൂടെ പൊതുജനങ്ങൾക്ക് അവർ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങളെയും കുറിച്ച് വിവരങ്ങൾ ലഭിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button