
പ്രീമിയം ഡിസൈനിൽ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ഹോണ്ട ആക്ടീവ. ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഹോണ്ട ആക്ടീവയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമായ നിരവധി സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മികവുറ്റ ഡിസൈനിലൂടെ പുതുതലമുറയിലെ റൈഡർമാരെ ആകർഷിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ പതിപ്പിന്റെ മുൻഭാഗത്ത് ഹോണ്ടയുടെ ചിഹ്നം സ്വർണ നിറത്തിൽ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ, 3ഡി ഗോൾഡൻ നിറത്തിൽ ആക്ടീവയുടെ ചിഹ്നവും വശങ്ങളിൽ പ്രീമിയം എഡിഷന്റെ ചിഹ്നവും ഉണ്ട്. ബ്രൗൺ സീറ്റുകൾക്കൊപ്പം അകത്തെ കവറുകളിൽ കഫേ ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്.
Also Read: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് വയോധികൻ മരിച്ചു
പ്രധാനമായും 3 ആകർഷകമായ നിറഭേദങ്ങളിലാണ് ഹോണ്ട ആക്ടീവ വിപണിയിൽ എത്തിയിരിക്കുന്നത്. മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. ഈ പ്രീമിയം മോഡലിന്റെ ഡൽഹി എക്സ്ഷോറൂം വില 75,400 രൂപയാണ്.
Post Your Comments