NewsLife StyleFood & Cookery

ചെറുപയർ കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ചെറുപയർ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പയർ വർഗ്ഗങ്ങളിൽ ഒന്നാണ് ചെറുപയർ. ദിവസേന ചെറുപയർ കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ചെറുപയർ. ദിവസേന ചെറുപയർ കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. കൊളസ്ട്രോൾ ഉള്ളവർ ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ചെറുപയറിൽ അടങ്ങിയ ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Also Read: മരണത്തിലേയ്‌ക്ക് നയിക്കുന്ന മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

ആന്തരിക ഗുണങ്ങൾക്ക് പുറമേ, ബാഹ്യമായും ചെറുപയർ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുപയർ പൊടി ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും മുഖക്കുരു അകറ്റാനും സഹായിക്കും. കൂടാതെ, സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് സോപ്പിന് പകരം ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button