KeralaLatest NewsNews

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നം?: വി.ശിവൻകുട്ടി

തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിക്കുന്നു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് ഉത്തരവ് ഇതുവരെ സർക്കാർ ഇറക്കിയിട്ടില്ലെന്നും, എന്നാൽ അങ്ങനെ ഇരുന്നുവെന്ന് കരുതി എന്താണ് സംഭവിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിചിത്രവാദം നടത്തിയ എം.കെ മുനീറിനും മന്ത്രി മറുപടി നൽകി. മുൻ മന്ത്രി അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്നുകാട്ടുകയാണെന്നും, പറയുന്നത് ലീഗിന്റെ പൊതു അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെന്നായിരുന്നു മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ. എം കെ മുനീർ ചോദിച്ചത്. ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടും എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോയെന്നും മുനീർ ചോദിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ച മുനീർ, ജെൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും പറഞ്ഞു.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button