Latest NewsKeralaNews

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍, പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം സജീവമെന്ന് വിവരം

മയക്കുമരുന്നിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് അടിമകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത

തൊടുപുഴ: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപകമാകുന്നു. മയക്കുമരുന്നിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് അടിമകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയിലായി. ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.ജെ ഷാനവാസിനെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: ‘രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ചതുമാണ് കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രം’

3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇന്നു രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരേയും പിടികൂടിയത്. ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഇടുക്കിയിലെ പൊലീസുകാര്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവര്‍ത്തിക്കുന്നുവെന്ന് എക്സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പ് എക്സൈസ് രഹസ്യമായി പരിശോധന തുടങ്ങിയിരുന്നു.

ഈ പരിശോധനയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച് സിവില്‍ പൊലീസ് ഓഫീസര്‍ ഷാനവാസും ഷംനാസ് ഷാജിയും പിടിയിലാകുന്നത്. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാനവാസ് പൊലീസ് ക്യാമ്പുകളിലടക്കം വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button