Latest NewsIndiaNewsLife StyleSex & Relationships

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവ്വേ ഫലം പുറത്ത്

ഡൽഹി: പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി സർവ്വേ ഫലം. കേരളം ഉൾപ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ, സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതായി ദേശീയ കുടുംബ ആരോഗ്യ സർവ്വേയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ നടത്തിയിരിക്കുന്നത്.

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം രാജസ്ഥാനാണെന്നും ദേശീയ കുടുംബ ആരോഗ്യ സർവ്വേയിൽ വ്യക്തമാക്കുന്നു. രാജസ്ഥാനും കേരളത്തിനും പുറമേ ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ ഉള്ളത്.

നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

അതേസമയം ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ദേശീയ ശരാശരിയിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം പതിന്മടങ്ങ് കൂടുതലാണ്. നാലു ശതമാനം പുരുഷന്മാർ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. ഏന്നാൽ, സ്ത്രീകളിൽ ഇത് 0.5 ശതമാനം മാത്രമാണെന്നും സർവ്വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button