Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച ചുവടുവെപ്പുമായി സിർമ എസ്ജിഎസ് ടെക്നോളജി

സ്ഥാപന ഇതര നിക്ഷേപകർ 17.50 മടങ്ങും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർ 5.53 മടങ്ങുമാണ് സബ്സ്ക്രൈബ് ചെയ്തത്

പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് സിർമ എസ്ജിഎസ് ടെക്നോളജി. 766 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 33,69,360 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലുമാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നടന്നത്. 209 രൂപ മുതൽ 220 രൂപ വരെയാണ് ഓരോ ഓഹരിയുടെയും പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്. കൂടാതെ, ഇന്നലെ അവസാനിച്ച ഐപിഒ 32.61 തവണ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

സ്ഥാപന ഇതര നിക്ഷേപകർ 17.50 മടങ്ങും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർ 5.53 മടങ്ങുമാണ് സബ്സ്ക്രൈബ് ചെയ്തത്. കൂടാതെ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് വിഭാഗം 87.56 മടങ്ങ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സിർമ എസ്ജിഎസ് ടെക്നോളജിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിച്ച തുക പ്രധാനമായും പൊതു കോപ്പറേറ്റ് ആവശ്യങ്ങൾക്കും ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും ഗവേഷണ- വികസന സൗകര്യങ്ങൾക്കുമാണ് വിനിയോഗിക്കുക.

Also Read: എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button