റിയാദ്: ഞായറാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസിർ, അൽ ബഹ, നജ്റാൻ, ജിസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഞായറാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം മേഖലകളിലും മഴ അനുഭവപ്പെടാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അണക്കെട്ടുകളിൽ നിന്നും ജലാശായങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Post Your Comments