KeralaLatest News

കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹർജിയിൽ ബൈജു പൗലോസിന് നോട്ടീസ്

തിരുവനന്തപുരം: കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് നോട്ടീസ്. ബൈജു പൗലോസ് മാധ്യമങ്ങൾക്ക് കോടതിയിൽ നിന്നുള്ള രേഖകൾ ചോർത്തി നൽകുന്നു എന്ന് ദിലീപ് ആരോപണമുന്നയിച്ചിരുന്നു.

ഇത് സംബന്ധിച്ചുള്ള ഹർജിയിലാണ് വിചാരണ കോടതി ബൈജു പൗലോസിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ്യമങ്ങൾക്ക് നൽകിയെന്നും അത് നിയമ വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇതിന്റെ ഹർജി 24ന് പരിഗണിക്കാനായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button