തിരുവനന്തപുരം: പ്രവാസി സംരംഭങ്ങൾക്കായി നോർക്ക റൂട്ടസ് കാനറ ബാങ്കുമായി ചേർന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവർക്ക് കോഴിക്കോട് മേളയിൽ പങ്കെടുക്കാം. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) ഭാഗമായിട്ടാണ് വായ്പ മേള . സംരംഭകർക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നൽകാം.
ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുളള വായ്പകൾക്കാണ് അവസരമുളളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണൽ ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
Post Your Comments