Latest NewsKeralaNewsIndia

കുമ്മനം അടക്കമുള്ളവരെ വകവരുത്താൻ ഗൂഢാലോചന, യുവാക്കൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ്: എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുമ്പോൾ

ന്യൂഡൽഹി: തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതാ നീതി പസാരൈ എന്ന സംഘടന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരീക്ഷണത്തിൽ. ഫെബ്രുവരിയിൽ ഐ.എസ്.ഐ.എസ് പ്രവർത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി. കേരളം, തമിഴ്‌നാട്, കർണാടക എന്നിവടങ്ങൾ കേന്ദ്രീകരിച്ച് കൊണ്ട് സാദിഖ് ബാച്ച എന്ന് വിളിക്കുന്ന സാദിഖ് ബാഷയും കൂട്ടാളികളും നടത്തിവന്ന ഗൂഡാലോചനയുടെ വേരുകൾ തിരുവനന്തപുരത്തുമുണ്ടെന്ന് റിപ്പോർട്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്ഐഎസ്) അനുഭാവികളായ സാദിഖ് ബാച്ചയും കൂട്ടാളികളും വിവിധ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ചെന്നൈ എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭീകരസംഘടന രൂപീകരിച്ചത് ബെംഗളൂരു സ്വദേശി മെഹബൂബ് പാഷ, കടലൂരിലെ ഖാജാ മൊയ്തീൻ എന്നിവരാണെന്ന് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബെംഗളൂരു പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. മൊയ്തീൻ, സാദിഖ് ബാഷ എന്നിവരുമായി ചേർന്ന് ഐ.എസിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗൂഡാലോചന നടന്നു. തിരുവനന്തപുരത്തും ചെന്നൈയിലുമാണ് സാദിഖ് ബാഷയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നത്.

Also Read:ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് പോക്സോ കേസ് പ്രതിയ്ക്കൊപ്പം: അറസ്റ്റിൽ ഞെട്ടി വീട്ടമ്മ

കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സമാന ചിന്താഗതിക്കാരായ മുസ്‌ലിംകളെ ഒന്നിപ്പിച്ച്, സംഘടനയിലേക്ക് കൂട്ടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് ഐ.എസിന്റെ ഭീഷണി ശക്തമായി തുടരുകയാണ്. അന്വേഷണങ്ങൾക്കൊടുവിൽ ഐ.എസുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റ്റ് ചിന്തകനായ അബുൽ അലാ മൗദൂദിയുടെ പ്രസംഗങ്ങൾ യുവാക്കളുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്.

അൻവർ അൽ അവ്‌ലക്കി, അബ്ദുൾ റഹീം ഗ്രീൻ തുടങ്ങിയവരുടെ പ്രസംഗങ്ങളുള്ള കോംപാക്ട് ഡിസ്‌കുകളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറായ മുഹമ്മദ് നസീറിന്റെ പങ്കിനെക്കുറിച്ച് 2016-ലെ കുറ്റപത്രത്തിൽ എൻ.ഐ.എ പറയുന്നുണ്ട്. സുഡാനിൽ നിന്ന് ലിബിയയിലേക്ക് പോകുകയായിരുന്ന നസീറിനെ പിടികൂടി പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ചെന്നൈയിലെ എം.എൻ.എം കോളേജിൽ നിന്നാണ് ഇയാൾ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയത്. ഈ സമയത്താണ് നസീർ സംഘത്തിൽ അംഗമാകുന്നത്. 2004ൽ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിൽ നിന്ന് പിരിഞ്ഞ് പി ജൈനുൽ ആബ്ദീൻ സ്ഥാപിച്ചതാണ് ഈ കൂട്ടായ്മ.

2014ൽ തമിഴ്‌നാട്ടിൽ ഐ.എസിന്റെ പങ്ക് വൻതോതിൽ അനാവരണം ചെയ്യപ്പെട്ടിരുന്നു. 2014 ഓഗസ്റ്റിൽ അബ്ദുൾ റഹ്മാൻ, മുഹമ്മദ് റിസ്‌വാൻ എന്നിവരെ രാംനാഥപുരം ജില്ലയിൽ നിന്ന് ഐ.എസ് ചിഹ്നമുള്ള ടീ ഷർട്ടുകൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിയിലെ മസ്ജിദിന് മുന്നിൽ 26 യുവാക്കൾ ടീ ഷർട്ടുമായി പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഘടനയുമായി നേരിട്ടുള്ള ബന്ധമൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ലെങ്കിലും, സംസ്ഥാനത്ത് ഐ.എസിന് സ്വീകരണം ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമായിരുന്നു.

തങ്ങളുടെ ഓപ്പറേഷനുള്ള സഹായം ആഷിഖ് വാഗ്ദാനം ചെയ്തിരുന്നതായി ഇസ്മയിൽ കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരുന്നു. ഇസ്മയിലിന് ഐ.എസുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ പറയുന്നു. ഗണേശ ചതുർത്ഥി ദിനത്തില് മേജർ ഓപ്പറേഷൻ നടത്താനായിരുന്നു ഉദ്ദേശം. 2016ൽ മൂന്നാനി വക്താവ് സി ശശികുമാറിനെയും 2017ൽ നിരീശ്വരവാദിയായ എച്ച് ഫാറൂഖിനെയും തീവ്ര ഇസ്ലാമിക സംഘടനകൾ കൊലപ്പെടുത്തിയിരുന്നു. പ്രശ്‌നം ആഴത്തിൽ വേരൂന്നിയതാണെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അക്രമാസക്തമായ ഇസ്ലാം പ്രചരിപ്പിക്കുന്ന അതേ റാഡിക്കൽ സെറ്റപ്പിന്റെ ഭാഗമാണ് ഇവരും എന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Also Read:‘നിതീഷ് പാർട്ടി മാറുന്നത് പെൺകുട്ടികൾ ബോയ്ഫ്രണ്ടിനെ മാറുന്നതു പോലെ’: വിവാദ പരാമർശം നടത്തി ബിജെപി

ഈ പ്രവർത്തകർ തമിഴ്‌നാട്ടിൽ പലയിടത്തും തീവ്രവും അക്രമാസക്തവുമായ തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. കോയമ്പത്തൂർ, കടലൂർ, ചെന്നൈ എന്നിവയാണ് അവരുടെ പ്രധാന പ്രവർത്തന മേഖലകൾ. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളെ കൂട്ടുന്നതിന് വേണ്ടി തിരുവനന്തപുരത്ത് വെച്ചും സംഘം ഗൂഢാലോചനകൾ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും വട്ടിയൂർക്കാവിലെ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. സാദിഖ് ബാഷയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയിൽ ഹിന്ദു നേതാവിനെ വകവരുത്താൻ പദ്ധതിയിട്ടിരുന്നു. കേരളത്തെ കലാപ ഭൂമിയാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. കുമ്മനം രാജശേഖരൻ അടക്കമുള്ളവരെയായിരുന്നു ഇതിനായി ലക്ഷ്യമിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പലതവണ സാദിഖും സംഘവും സന്ദർശനം നടത്തിയിരുന്നു. ആക്രമണം നടത്തി തലസ്ഥാനത്തെ കലാപ ഭൂമിയാക്കുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന.

സാദിഖ് പലതവണ തിരുവനന്തപുരത്ത് വന്നുപോയിട്ടുണ്ട്. വട്ടിയൂർക്കാവിലെ രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സമാന ചിന്താഗതിയുള്ള യുവാക്കളെ കണ്ടെത്തി സംഘത്തിൽ ചേർത്ത് സിറിയയിലേക്ക് വിടുക എന്നതായിരുന്നു ഇവരുടെ പദ്ധതി. തിരുവന്തപുരം തീവ്രവാദികൾക്കുള്ള സുരക്ഷിത സ്ഥാനമാണെന്ന സൂചനയാണ് ഈ കുറ്റപത്രം നൽകുന്നത്. സാദിഖ് ബാഷയെയും കൂട്ടാളികളെയും പിടികൂട്ടിയതിന്റെ പത്രക്കുറിപ്പ് എൻ.ഐ.എ പുറത്തിറക്കിയ ശേഷമാണ് കേരള പോലീസ് സംഭവമറിയുന്നതെന്നതും വിചിത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button