പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ട് ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. ഇത്തവണ പിഎംഎസ് ഫണ്ടിനാണ് തുടക്കം കുറിച്ചത്. എമേർജിംഗ് മോട്ട് ഫണ്ടെന്ന പേരിലാണ് പിഎംഎസ് ഫണ്ടിന് രൂപം നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞതോടെ പിഎംഎസ് ഫണ്ട് മുഖേന നേട്ടങ്ങൾ കൈവരിക്കാനാണ് പദ്ധതിയിടുന്നത്.
നിലവിൽ, വിപണിയിൽ അനേകം പിഎംഎസ് ഫണ്ടുകൾ ലഭ്യമാണ്. ഇത്തരം പദ്ധതികളിൽ നിന്നും വ്യത്യസ്ഥമായതാണ് എമർജിംഗ് മോട്ട് ഫണ്ട്. താരതമ്യേന അറിയപ്പെടാത്ത ഈ ഫണ്ടിലൂടെ മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിക്കുക. അതേസമയം, ഉയർന്ന വളർച്ചാ സ്ഥിരത കൈവരിച്ചതും പ്രാപ്തിയുള്ളതുമായ കമ്പനികളിൽ ആയിരിക്കും പ്രധാനമായും എമേർജിംഗ് മോട്ട് ഫണ്ടിന്റെ നിക്ഷേപങ്ങൾ നടത്തുക. റിപ്പോർട്ടുകൾ പ്രകാരം, എമർജിംഗ് മോട്ട് ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 5 ലക്ഷം രൂപയാണ്.
Post Your Comments