Latest NewsIndiaNewsBusiness

ഇന്ത്യൻ റെയിൽവേ: യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് കൈമാറിയേക്കും

യാത്രക്കാരുടെ ഡാറ്റ വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്

ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷനാണ് യാത്രക്കാരുടെ വിവരങ്ങൾ കൈമാറുക. ഇന്ത്യയിലെ ഏക റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം എന്ന പ്രത്യേകതയും ഐആർസിടിസിക്ക് ഉണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരുടെ ഡാറ്റ വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒരു കൺസൾട്ടന്റിനെ നിയമിക്കാൻ സാധ്യതയുണ്ട്. പ്രതിദിനം ഏകദേശം 1.14 ദശലക്ഷം ടിക്കറ്റുകളാണ് ഐആർസിടിസി മുഖാന്തരം ബുക്ക് ചെയ്യുന്നത്.

Also Read: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​രി​ച്ചു

പ്രധാനമായും ഹോസ്പിറ്റാലിറ്റി, എനർജി, ഇൻഫ്രാസ്ട്രക്ഷൻ, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കായിരിക്കും ഡാറ്റ വിൽക്കുന്നത്. അതേസമയം, ഡാറ്റ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള ടെൻഡറുകളും ഐആർസിടിസി പുറത്തിറക്കിയിട്ടുണ്ട്. സെപ്തംബർ 8 വരെയാണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button