മുഖക്കുരു പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. നിരവധി ക്രീമുകളും ഫെയ്സ് വാഷുകളും മുഖക്കുരു അകറ്റാൻ വിപണിയിൽ ലഭ്യമാണെങ്കിലും വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിച്ച് എളുപ്പത്തിൽ മുഖക്കുരു അകറ്റാൻ സാധിക്കും. മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്ന പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
മുഖക്കുരു ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ആര്യവേപ്പില. പാൽ, മഞ്ഞൾ എന്നിവയിലേക്ക് നന്നായി അരച്ച ആര്യവേപ്പില ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇവ മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം ഉണങ്ങി കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആര്യവേപ്പിലയിൽ അടങ്ങിയ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെതിരെ പ്രവർത്തിക്കുകയും മുഖത്തെ പാടുകൾ ഇല്ലാതാക്കുകയും ചെയ്യും.
Also Read: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
അടുത്തതാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള പൊടിക്കൈ. ഉരുളക്കിഴങ്ങ് എടുത്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഇവ മുഖക്കുരു ഉള്ള ഭാഗത്ത് വെച്ചതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് എടുത്തുമാറ്റുക. സാലിസിലിക് ആസിഡിന്റെ കലവറയായ ഉരുളക്കിഴങ്ങ് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments