ഡൽഹി: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്‌ക്ക് വധഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്.
‘അമൻ’ എന്ന് പേരുള്ള ഒരു ട്വിറ്റർ പ്രൊഫൈലിൽ എന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലാം തീയതി സമീർ വാങ്കഡേയ്‌ക്ക് നേരെ വധഭീഷണിയുയർന്നത്.’നിങ്ങൾ ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ആ ചെയ്തതിനു നിങ്ങൾ കണക്ക് പറയേണ്ടി വരും’, എന്നായിരുന്നു സമീറിന് ലഭിച്ച ഭീഷണി സന്ദേശം. ‘ നിന്നെ തീർത്തു കളയും’ എന്നായിരുന്നു മറ്റൊരു സന്ദേശം.
Also read: ‘ഒരാളെയും നല്ല കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല’: സിബിഐ റെയ്ഡിൽ പ്രതികരിച്ച് കെജ്രിവാൾ
ഭീഷണി ലഭിച്ചതിനെ തുടർന്ന് സമീർ വാങ്കഡെ ഗോരേഗാവ് പോലീസിനെ സമീപിച്ചു. വധഭീഷണി ലഭിച്ചത് പുതിയൊരു ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ്. ആ പ്രൊഫൈലിന് ഫോളോവേഴ്സ് ഒന്നും തന്നെയില്ലെന്ന് പോലീസുകാർ അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആർ ഫയൽ ചെയ്യുന്ന പോലീസുകാർ വാങ്കഡേയുടെ മൊഴി രേഖപ്പെടുത്തിയതായി അറിയിച്ചു.
Post Your Comments