ഓണം പൊന്നോണമാക്കാൻ ഒരുങ്ങി ഹാൻടെക്സ്. ഉപഭോക്താക്കൾക്ക് ഓരോ ഉൽപ്പന്നങ്ങളും വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഹാൻടെക്സ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹാൻടെക്സ് ഷോറൂമുകളിലും വിലക്കിഴിവ് ലഭ്യമാണ്. കൂടാതെ, ഇ- ക്രെഡിറ്റ് സ്‌കീമിനും രൂപം നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാരെ കേന്ദ്രീകരിച്ച് തുടങ്ങിയ പ്രത്യേക സ്കീമാണിത്.
സംസ്ഥാനത്തുടനീളം ഹാൻടെക്സിന്റെ 84 ഷോറൂമുകളാണ് ഉള്ളത്. 20 ശതമാനം റിബേറ്റാണ് കൈത്തറി തുണിത്തരങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്നത്. കൂടാതെ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 10 ശതമാനത്തോളം വിലക്കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്തംബർ 7 വരെയാണ് വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുക.
Also Read: ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു: വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ മേനോൻ
സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല/ ബാങ്ക് ജീവനക്കാർക്കാണ് ഇ- ക്രെഡിറ്റ് പദ്ധതിയിൽ അംഗമാക്കാൻ സാധിക്കുക. അംഗത്വം ലഭിക്കാൻ അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. പദ്ധതിയിൽ അംഗമാകുന്നതോടെ ജീവനക്കാർക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയിലും, സീറോ ഡൗൺ പേയ്മെന്റിലും ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. അഞ്ചുമാസം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കുന്നുണ്ട്.
Post Your Comments