ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ നികുതി കുത്തനെ കുറിച്ച് കേന്ദ്ര സർക്കാർ. അതേസമയം, ഡീസൽ കയറ്റുമതിയുടെ ലാഭനികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, ഡീസൽ കയറ്റുമതിക്ക് ഇനി മുതൽ ചിലവേറും. കേന്ദ്ര ധനമന്ത്രാലയമാണ് നികുതിയിലെ മാറ്റങ്ങളെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
അന്താരാഷ്ട്ര എണ്ണ വിലയിൽ ഇടിവ് നേരിട്ടതോടെയാണ് ആഭ്യന്തര ക്രൂഡോയിന്റെ നികുതി വെട്ടിക്കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ക്രൂഡോയിലിന്റെ നികുതി ടണ്ണിന് 17,750 രൂപയിൽ നിന്ന് 13,000 രൂപയായാണ് കുറച്ചത്. അതേസമയം, ഡീസൽ കയറ്റുമതിയുടെ വിൻഡ്ഫാൾ ലാഭനികുതി ലിറ്ററിന് 7 രൂപയാണ് വർദ്ധിപ്പിച്ചത്. മുൻപ് ലിറ്ററിന് 5 രൂപയായിരുന്നു ലാഭനികുതി ഏർപ്പെടുത്തിയത്.
വിമാന ഇന്ധന കയറ്റുമതിയുടെ വിൻഡ്ഫാൾ ലാഭനികുതി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഏവിയേഷൻ ടെർബൈൻ ഇന്ധനത്തിന്റെ കയറ്റുമതി നികുതി വീണ്ടും തിരികെ കൊണ്ടുവന്നിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ പ്രകാരം, രണ്ടു രൂപയാണ് ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതിയായി ഈടാക്കുന്നത്.
Post Your Comments