മസ്‌കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ. ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ അനുഭവപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചു: കെ.സുധാകരന്‍
വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ആദം-തുംറൈത്-സലാല റോഡിലും സമീപമേഖലകളിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. 25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലമാണ് ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, മണൽക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
Post Your Comments