MalappuramNattuvarthaLatest NewsKeralaNews

കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കു നേ​രെ ദേ​ഹോ​പ​ദ്ര​വ ശ്ര​മം : യു​വാ​വ് പിടിയിൽ

കാ​രാ​ട് പാ​ലാ​മ​ഠം സ്വ​ദേ​ശി പൂ​ങ്ങോ​ട്ട് പ്ര​ജീ​ഷി​നെ​യാ​ണ് നി​ലമ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

നി​ല​മ്പൂ​ർ: കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. കാ​രാ​ട് പാ​ലാ​മ​ഠം സ്വ​ദേ​ശി പൂ​ങ്ങോ​ട്ട് പ്ര​ജീ​ഷി​നെ​യാ​ണ് നി​ലമ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെയാണ് പൊലീ​സ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചു: കെ.സുധാകരന്‍

ഇ​ന്ന​ലെ രാ​വി​ലെ 10.30 മ​ണി​യോ​ടെ നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​ബസി​റ​ങ്ങി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വ് വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് ക​യ​റി പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ച് പൊലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു, എ​സ്ഐ ന​വീ​ൻ ഷാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button