Latest NewsKeralaNews

കിണര്‍ വൃത്തിയാക്കുന്നതിനിടെ, പത്തിവിടര്‍ത്തി മൂര്‍ഖന്‍: പിന്നാലെ കണ്ടത് ലോക്കര്‍, അമ്പരപ്പിൽ നാട്ടുകാർ

നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ലോക്കർ കണ്ടെത്തിയത്.

തിരുവനന്തപുരം: ആറാലുംമൂടില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ പത്തിവിടര്‍ത്തി നിന്ന മൂർഖനെ പിടിക്കാൻ വാവ സുരേഷ് എത്തി. പാമ്പിനെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ കിണറില്‍ നിന്നും കണ്ടെത്തിയത് ലോക്കർ.

ഓണാഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ലോക്കർ കണ്ടെത്തിയത്. തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ഈ കിണര്‍. മൂര്‍ഖനെ കണ്ടതിനെ തുടർന്ന് സഹായത്തിനായി വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

read also:  സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കി: പ്രിന്‍സിപ്പലും അദ്ധ്യാപകനും പിടിയില്‍

അതിനുശേഷം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ലോക്കര്‍ പുറത്തെടുത്തത്. എന്നാല്‍ ലോക്കറില്‍ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. മോഷണമുതല്‍ ഉപേക്ഷിച്ചതാണോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ലോക്കറിനെ ചുറ്റിപറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button