കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയില്‍. കോഴിക്കോട് മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസിൻ്റെ പിടിയിലായത്. 112ഗ്രാം എംഡിഎംഎ പ്രതിയുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി പൊലീസ് പിടിച്ചെടുത്തു.
ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം ഗുരുതര മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപന നടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു.
read also: കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി അനുവദിച്ചു: ആരോഗ്യമന്ത്രി
പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരും. കോഴിക്കോട് ജില്ലയിൽ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്. മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് ഷക്കീൽ ഹർഷാദിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments