വിപണിയിൽ തരംഗമായി കൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന കമ്പനിയുടെ മികച്ച മോഡലായ റിയൽമി 9ഐ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 810 5ജി എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു
ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 14,999 രൂപയ്ക്കും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 16,999 രൂപയ്ക്കും ൺ വാങ്ങാൻ സാധിക്കും. കൂടാതെ, എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനുളള ഓപ്ഷനും നൽകുന്നുണ്ട്.
Post Your Comments