Latest NewsKeralaNews

തൊഴിൽ അന്വേഷകർക്ക് സുവർണാവസരം, ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് ഫെയർ 20 ന് നടക്കും

ഓഗസ്റ്റ് 20 ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിംഗിലാണ് ഇന്റേൺഷിപ്പ് ഫെയർ സംഘടിപ്പിക്കുന്നത്

തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഫോപാർക്ക്. ഐടി കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ഇൻഫോപാർക്ക് ഒരുക്കുന്നത്. കേരള ഐടി പാർക്കിന്റെ നേതൃത്വത്തിലാണ് ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 20 ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിംഗിലാണ് ഇന്റേൺഷിപ്പ് ഫെയർ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻഫോപാർക്കിലെ വിവിധ ഐടി കമ്പനികളിൽ പരിശീലനം നൽകും. ഈ വർഷം ബിരുദം നേടിയവർക്കും, അവസാന സെമസ്റ്റർ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

Also Read: പ്രവാസി സംരംഭം: നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു

കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം നടക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://ignite.keralait.org എന്ന ലിങ്ക് മുഖാന്തരം അപേക്ഷ സമർപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button