ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Google Pixel 6a ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ ഫ്ലിപ്കാർട്ടിലൂടെയാണ് നടക്കുന്നത്. മറ്റു ഫീച്ചറുകൾ പരിചയപ്പെടാം.
6.14 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Google Tensor പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 2,400×1,080 പിക്സൽ റെസല്യൂഷനും ലഭ്യമാണ്.
Also Read: ‘സൂരജ് പാഞ്ചോളി എന്റെ മകളെ ഉപയോഗിച്ചു’: ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ അമ്മ കോടതിയിൽ
6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് കളർ വേരിയന്റാണ് ഉള്ളത്. Charcoal, Chalk എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കും. 43,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.
Post Your Comments