റിയാദ്: ഓൺലൈൻ സൈറ്റുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വെബ്‌സൈറ്റുകൾ വഴി ഉപയോഗിച്ച വാഹനങ്ങൾ വിൽപന നടത്തുന്നതായി വ്യാജ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. 30 വയസ്സുള്ള രണ്ടു സൗദി പൗരൻമാരാണ് അറസ്റ്റിലായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
6.7 ദശലക്ഷം റിയാലിലേറെ തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ഇവർ തട്ടിയെടുത്ത പണമാണിത്. ജനങ്ങളുടെ അറിവില്ലായ്മയും വാഹനങ്ങളുടെ ആവശ്യകതയും മുതലെടുത്ത് ഒരേ രീതിയിൽ പ്രതികൾ ഒട്ടേറെ പേരെ തട്ടിപ്പിനിരയാക്കിയിരുന്നുവെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഉപയോഗിച്ച സാധനങ്ങൾ വാങ്ങേണ്ടി വരുമ്പോൾ പതിവ് നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഉയർത്തിക്കാട്ടി. ഇലക്ട്രോണിക് വെബ്സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വാഹനം വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കാൻ പ്രത്യേകം ശദ്ധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Post Your Comments